Posted On
date_range Updated On
date_range മാറിനില്‍ക്കാന്‍ തീരുമാനിച്ചത് ഓര്‍മശക്തി കുറഞ്ഞതോടെ –ആര്യാടന്‍
മണ്ണാര്‍ക്കാട്: 80ാം വയസ്സില്‍ പാര്‍ലമെന്‍ററി രംഗത്തുനിന്ന് മാറിനിന്നത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സ്വയമെടുത്ത തീരുമാനമാണെന്നും മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്. മണ്ണാര്‍ക്കാട്ട് പി. ബാലന്‍ സ്മാരകസമിതിയുടെ പുരസ്കാരം വി.ഡി. സതീശന്‍ എം.എല്‍.എക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍മശക്തിയായിരുന്നു എന്‍െറ പൊതുപ്രവര്‍ത്തനത്തിന്‍െറ ശക്തി. അത് കുറയാന്‍ തുടങ്ങിയതിനാലാണ് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. പാര്‍ലമെന്‍ററി മോഹംമൂലം 95ാം വയസ്സിലും മത്സരിക്കുന്നവരുണ്ടാവാം. എന്നാല്‍, ഓര്‍മക്കുറവ് ബാധിച്ച് ഒരു ഭാരമാകാന്‍ താനില്ളെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.