പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ വീക്കം; മഅ്ദനിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചു

ബംഗളൂരു: തുടര്‍ച്ചയായ നെഞ്ചുവേദനയെ തുടര്‍ന്ന് ബംഗളൂരു സഹായ ഹോളിസ്റ്റിക് ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സക്കായി ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയിലേക്ക് മാറ്റിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ വീക്കം കണ്ടത്തെിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നിര്‍ദേശിച്ചത്.

ശസ്ത്രക്രിയ ചെയ്തില്ളെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, റമദാന്‍ വ്രതം എടുക്കുന്നതിനാല്‍ പെരുന്നാളിന് ശേഷമേ ശസ്ത്രക്രിയയുണ്ടാകൂ. ഓരോ 15 മിനിറ്റിലും പ്രമേഹം അളക്കാനുള്ള ഉപകരണം മഅ്ദനിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. അഞ്ചു ദിവസത്തിനുശേഷം പുരോഗതി വിലയിരുത്തും.

രക്തത്തില്‍ ക്രിയാറ്റിന്‍െറ അളവ് വര്‍ധിച്ചതായും ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായും കഴിഞ്ഞയാഴ്ച പരിശോധനയില്‍ കണ്ടത്തെിയിരുന്നു. പരിശോധനകള്‍ക്കുശേഷം സഹായ ആശുപത്രിയിലേക്ക് മടങ്ങിയ മഅ്ദനിയെ 12ന് തുടര്‍പരിശോധനക്ക് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.