വാളകത്ത്​ ആക്രമണത്തിനിരയായ അധ്യാപകന്​ സസ്​പെൻഷൻ

കൊല്ലം: വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകൻ കൃഷ്ണകുമാറിന് സസ്പെൻഷൻ. സ്കൂളിെൻറ മാനേജരും കേരള കോൺഗ്രസ് ബി നേതാവുമായ ആർ. ബാലകൃഷ്ണ പിള്ളയാണ് അധ്യാപകനെ സസ്പെൻറ് ചെയ്തത്. ഒറീസയിലെ ഉത്കൽ യൂനിവേഴ്സിറ്റിയിൽ നിന്നും കൃഷ്ണകുമാർ നേടിയ ബി.എഡ് സർട്ടിഫിക്കറ്റ് കേരളത്തിൽ അംഗീകരിക്കില്ലെന്നാരോപിച്ചാണ് സസ്പെൻഷൻ.

നേരത്തെ കോൺഗ്രസ് ബി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷ്ണകുമാറിെൻറ സർട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുകയും അംഗീകാരമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം ബാലകൃഷണപിള്ള തങ്ങളെ വേട്ടയാടുകയാണെന്നാണ് കൃഷ്ണകുമാറിെൻറ കുടുംബം ആരോപിക്കുന്നത്.

 2011 സെപ്തംബർ 27നാണ് കൃഷ്ണകുമാർ കൊട്ടാരക്കരയിലെ വാളകത്ത് അക്രമിക്കപ്പെട്ടത്. ബാലകൃഷ്ണ പിള്ളയുടെ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന്  അതേസ്കൂളിലെ അധ്യാപികയും കൃഷ്ണകുമാറിെൻറ ഭാര്യയുമായ ഗീത ആരോപണമുന്നയിച്ചതിനെ തുടർന്ന് മാനേജ്മെൻറ് ഇവരെയും സസ്പെൻറ് ചെയ്തിരുന്നു. പിന്നീട് ഗീതയെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും വിധി നടപ്പിലാക്കാൻ മാനേജ്മെൻറ് ഇതുവരെ തയ്യാറായിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.