ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ വാഴാര്‍ മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടിയിലായ മകന്‍ ഷെറിന്‍ കുട്ടിക്കാലം മുതലേ പ്രശ്നക്കാരനാണെന്ന് പൊലീസ്. അമേരിക്കയിലെ ബോസ്റ്റണില്‍ ജനിച്ച ഷെറിനെ ചെറുപ്പത്തില്‍ ചെറിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് പിതാവ് ശിക്ഷിച്ചിരുന്നു. ഒരിക്കല്‍ ദേഷ്യം സഹിക്കവയ്യാതെ ജോയ് ഷെറിനെ സ്പാനറുപയോഗിച്ച് അടിച്ചു. അടിയേറ്റ് ഷെറിന്‍െറ കൈ ഒടിഞ്ഞു.
ആശുപത്രിയിലത്തെിച്ച് എക്സറേ എടുക്കുകയും പ്ളാസ്റ്ററിടുകയും ചെയ്തിരുന്നു. ശരീരത്തിലെ സന്ധികള്‍ ശക്തിയായി അടിച്ചാല്‍ വേര്‍പെട്ടുപോകുമെന്ന് ഷെറിനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. ഈ സംഭവം മനസ്സില്‍ സൂക്ഷിച്ച ഷെറിന്‍ പിതാവിനെ കൊലപ്പെടുത്തിയശേഷം കൈകാലുകള്‍ വേര്‍പെടുത്താന്‍ മണ്‍വെട്ടികൊണ്ട് സന്ധികളില്‍ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
അമേരിക്കയിലായിരുന്ന സമയത്ത് ഷെറിന്‍ മോഷണ വണ്ടികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഉപയോഗിച്ചശേഷം അത് മറിച്ചു വില്‍ക്കുകയും ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഐ.ടി വിദഗ്ധനായ ഷെറിന്‍ ആ മേഖലയിലെ തട്ടിപ്പുകള്‍ക്കും വിരുതനായിരുന്നു.
തെളിവെടുപ്പിന് ഇന്നലെ ഷെറിനെ കോട്ടയത്തത്തെിച്ച പൊലീസ് സംഘം പിതാവിനെ കൊലപ്പെടുത്താനും പിന്നീട് മൃതദേഹം പലകഷണങ്ങളായി മുറിച്ച് വിവിധ സ്ഥലങ്ങളിലത്തെിച്ച് ഉപേക്ഷിക്കാനും ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ കോട്ടയത്തെ സര്‍വിസ് സെന്‍ററില്‍ നിന്നാണ് കാര്‍ കണ്ടത്തെിയത്. കൊലപാതകത്തിനുശേഷം ഈ കാറിനുള്ളിലെ രക്തപ്പാടുകള്‍ ഷെറിന്‍ കഴുകിവൃത്തിയാക്കിയിരുന്നു. കാര്‍ ജോയ് ജോണിന്‍െറ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു. കാര്‍ ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കൊലപാതകത്തിനുശേഷം ഷെറിന്‍ താമസിച്ച രണ്ട് ആഡംബര ഹോട്ടലുകളും പൊലീസ് പരിശോധിച്ചു. രേഖകള്‍ പരിശോധിക്കുകയും ജീവനക്കാരേ ചോദ്യം ചെയ്യുകയും ചെയ്ത് ഷെറിന്‍ തന്നെയെന്ന് ഉറപ്പുവരുത്തി. ഇരു ഹോട്ടലുകളിലും ഷെറിന്‍ യഥാര്‍ഥ മേല്‍വിലാസം നല്‍കിയാണ് താമസിച്ചതെന്നും പൊലീസ് കണ്ടത്തെി.
ഇന്ന് ചിങ്ങവനം, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ഷെറിനുമായി എത്തി കൂടുതല്‍ തെളിവെടുപ്പ് നടത്തും. ഷെറിന്‍ വലിച്ചെറിഞ്ഞ പിതാവിന്‍െറ ശരീരഭാഗങ്ങളില്‍ ഇനി ഇടതുകാലുകൂടി കിട്ടാനുണ്ട്. പമ്പാനദിയില്‍ വലിച്ചെറിഞ്ഞ ഈ കാലിനായുള്ള തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. 25ന് ഉപേക്ഷിച്ച കാല്‍ നദിയില്‍ താഴ്ന്നുപോയിട്ടുണ്ടാവാമെന്നാണ് പൊലീസ് കരുതുന്നത്. ഇത് തിരഞ്ഞ് കണ്ടത്തെുക ദുഷ്കരമാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.