മലാപ്പറമ്പ് സ്കൂള്‍: അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. പരമോന്നത നീതി പീഠത്തില്‍നിന്ന് അനുകൂല വിധിയും പ്രതീക്ഷിച്ചിരിക്കുകയാണ് സ്കൂള്‍ സംരക്ഷണ സമിതിയും വിദ്യാര്‍ഥികളും.

അടിയന്തര പ്രാധാന്യമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജൂലൈയില്‍ പരിഗണിക്കാമെന്നും പറഞ്ഞു. സുപ്രീംകോടതി രജിസ്ട്രാറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഹരജി തിങ്കളാഴ്ച പരിഗണിക്കാന്‍ തീരുമാനിച്ചത്. രാവിലെ 11മണിയോടെ വിധിയത്തെുമെന്നാണ് പ്രതീക്ഷ.

ജൂണ്‍ എട്ടിനകം സ്കൂള്‍ അടച്ചുപൂട്ടണമെന്നാണ് ഹൈകോടതിയുടെ അന്ത്യശാസനം. ഡി.ജി.പി, ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമീഷണര്‍ എന്നിവരെ കക്ഷിചേര്‍ത്താണ് ഹൈകോടതിയുടെ വിധി. സ്കൂള്‍ അടച്ചുപൂട്ടണമെന്ന വിധി നടപ്പാക്കാന്‍ എത്തിയ സിറ്റി ഉപജില്ലാ എ.ഇ.ഒയെ രണ്ടു തവണ സമരസമിതിക്കാര്‍ തിരിച്ചയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡി.ജി.പി ഉള്‍പ്പെടെയുള്ളവരെ ഹൈകോടതി സ്വമേധയാ കക്ഷിചേര്‍ത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.