തിരുവനന്തപുരം: കെ.പി.സി.സി നിര്‍വാഹകസമിതിയോഗത്തില്‍ ഘടകകക്ഷികള്‍ക്കെതിരെയും വിമര്‍ശം. ഡി.സി.സി പ്രസിഡന്‍റുമാരായ ടോമി കല്ലാനിയും എ.എ. ഷുക്കൂറും ആണ് വിമര്‍ശിച്ചത്. കേരള കോണ്‍ഗ്രസ്-മാണിഗ്രൂപ്പില്‍ നിന്ന് ഒരു വിഭാഗം അടര്‍ന്നുപോയിട്ടും അവര്‍ക്ക് 16 സീറ്റ് മത്സരിക്കാന്‍ നല്‍കണോയെന്ന് കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചില്ളെന്ന് ടോമി കല്ലാനി കുറ്റപ്പെടുത്തി. അത്രയും സീറ്റുകള്‍ നല്‍കാന്‍ മാണിപക്ഷത്തിന് ശക്തിയുണ്ടോയെന്ന് പാര്‍ട്ടി നേതൃത്വം ആലോചിച്ചില്ല. പൂഞ്ഞാറില്‍ മത്സരിച്ച യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മറുപക്ഷത്തായിരുന്നു. അത് ജനങ്ങളില്‍ സംശയം ഉണ്ടാക്കി. അത് പി.സി. ജോര്‍ജിന് ഗുണകരമായെന്നും കല്ലാനി ചൂണ്ടിക്കാട്ടി.
അമ്പലപ്പുഴയിലെ തോല്‍വിയുടെ പേരില്‍, അവിടെ മത്സരിച്ച ജെ.ഡി.യു സ്ഥാനാര്‍ഥി തനിക്കെതിരെ ആരോപണം ഉന്നയിച്ചത് അനുയോജ്യമായില്ളെന്ന് ഷുക്കൂര്‍ പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണ്. കഴിയുന്നത്ര നേതാക്കളെ അമ്പലപ്പുഴയിലത്തെിച്ച് പ്രചാരണം നടത്തി. തോറ്റപ്പോള്‍ മറിച്ച് പറഞ്ഞത് ശരിയായില്ളെന്ന് ഷുക്കൂര്‍ പറഞ്ഞു. തനിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിന്‍െറ കാരണം എന്തെന്ന് കെ.പി. അനില്‍കുമാര്‍ ആരാഞ്ഞു. വ്യക്തിപരമായി ആക്ഷേപിക്കുന്നതിനുപകരം തോല്‍വിയുടെ കാരണങ്ങള്‍ കണ്ടത്തൊനാണ് പാര്‍ട്ടി ശ്രമിക്കേണ്ടത്. വൈപ്പിന്‍ സീറ്റില്‍ മത്സരിച്ച തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് കെ.ആര്‍. സുഭാഷ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.