ചെങ്ങന്നൂര്‍ കൊലപാതകം: തോക്കും കത്തിയും കണ്ടെടുത്തു

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയെ നിഷ്ഠുരമായി കൊലപ്പെടുത്തിയ കേസില്‍ ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെ മകന്‍ ഷെറിന്‍ കൊല്ലാനുപയോഗിച്ച അമേരിക്കന്‍ നിര്‍മിത തോക്ക്, മൃതശരീരം മുറിക്കാന്‍ ഉപയോഗിച്ച ഒരടി നീളമുള്ള കത്തി, അസ്ഥികള്‍ വെട്ടിമുറിക്കാന്‍ ഉപയോഗിച്ച മണ്‍വെട്ടി എന്നിവയാണ് കണ്ടെടുത്തത്. അമേരിക്കന്‍ നിര്‍മിത തോക്കിന് കൈയിലെ നടുവിരലിന്‍െറ വലുപ്പമേയുള്ളൂ. പെട്രോള്‍ വാങ്ങിയ ജാറുകള്‍, കത്തിക്കാനായി മൃതദേഹം കിടത്തിയ ടിന്‍ഷീറ്റ്, സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാല, മോതിരം, പഴ്സ് എന്നിവയും കണ്ടെടുത്തു. പഴ്സില്‍ അമേരിക്കന്‍ ഡോളറും ഇന്ത്യന്‍ രൂപയും ഉണ്ടായിരുന്നു.  

ചെങ്ങന്നൂര്‍ നഗരമധ്യത്തിലെ ഉഴത്തില്‍ ബില്‍ഡിങ്ങിന്‍െറ ഗോഡൗണിലെ സ്റ്റോര്‍ മുറിയില്‍നിന്നാണ് ഇതെല്ലാം കണ്ടത്തെിയത്. ഇവിടെ വെച്ചാണ് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതും ശരീരം കഷണങ്ങളാക്കിയതും. രക്തം പുരണ്ട ചെരിപ്പും ടിന്‍ഷീറ്റും ഇടനാഴിയിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് ഗോഡൗണിന്‍െറ ഭിത്തിയില്‍ രക്തം പറ്റിപ്പിടിച്ചത്. ആയുധങ്ങള്‍ കൃത്യത്തിനുശേഷം ഗോഡൗണിലെ സ്റ്റോറില്‍ പൂട്ടിയ നിലയിലായിരുന്നു. ഇതിന്‍െറ താക്കോല്‍ കണ്ടത്തൊന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്.

കണ്ടെടുത്ത തോക്കില്‍ അഞ്ചു തിരകള്‍ ശേഷിച്ചിരുന്നു. ആയുധങ്ങള്‍ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിനും തോക്കും തിരകളും  ബാലസ്റ്റിക് വിഭാഗത്തിനും കൈമാറി. ജോയ് ജോണ്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ എവിടെയുണ്ടെന്നതിനെപ്പറ്റിയും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.  
അമേരിക്കയില്‍ നിരവധി കേസുകളില്‍ പ്രതിയായ ഷെറിന്‍ അവിടെ റിമാന്‍ഡ് കാലാവധിക്കുശേഷം  2003ല്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കാതെ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.