വൈദ്യുതികണക്ഷന്‍ അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കും

തിരുവനന്തപുരം: വൈദ്യുതികണക്ഷന്‍ അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുമെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ളബിന്‍െറ ‘മുഖാമുഖം’ പരിപാടിയില്‍ പറഞ്ഞു. ബില്‍തുക, ലൈന്‍ ഓഫ് ചെയ്യല്‍ തുടങ്ങിയവ ഉപഭോക്താക്കളെ എസ്.എം.എസ് വഴി അറിയിക്കാന്‍ സംവിധാനം ഒരുക്കും. മൊബൈല്‍ ആപ്ളിക്കേഷന്‍, മൊബൈല്‍ പോര്‍ട്ടല്‍ എന്നിവയും ഏര്‍പ്പെടുത്തും. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴി അടക്കാന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍ ഉടന്‍ വരും. സേവനരംഗം ഉപഭോക്തൃസൗഹൃദമാക്കും. മോശമായ പെരുമാറ്റം, ടെലിഫോണ്‍ എടുക്കാതിരിക്കല്‍ തുടങ്ങിയ പരാതികള്‍ ജീവനക്കാരെക്കുറിച്ച് കേള്‍ക്കുന്നുണ്ട്. അവരുടെ സഹകരണം ഉറപ്പാക്കും. ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും സഹകരിപ്പിക്കാന്‍ കഴിയില്ല. ബോധവത്കരണത്തിലൂടെ ഇത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.