ഗീത ഗോപിനാഥി​െൻറ നിയമനം: കേന്ദ്ര നേതൃത്വം ഇടപെടില്ല

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയ​െൻറ സാമ്പത്തിക ഉപദേഷ്​ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച വിഷയത്തില്‍ ഇടപെടില്ലെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ. എതിർപ്പുണ്ടെങ്കിലും നിയമനം റദ്ദാക്കാന്‍ പിബി ആവശ്യപ്പെടില്ല. ഉചിതമായ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും പി.ബിയില്‍ അഭിപ്രായമുയർന്നു.

ഗീത ഗോപിനാഥി​െൻറ നിയമനത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ എതിര്‍പ്പും പി.ബിയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം. ഗീതാ ഗോപിനാഥി​െൻറ നിയമനത്തിനെതിരെ വി.എസ് നേരത്തെ കത്ത് നല്‍കിയിരുന്നു. നിയമനം വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങള്‍ അറിയിക്കാനാവശ്യപ്പെട്ടിരുന്നു.

നിയമനം ഉപദേഷ്​ടാവ്​ പദവിയിലാണെങ്കിലും വിവിധ അന്താരാഷ്ട്ര ഏജന്‍സികളും മറ്റുമായി ബന്ധം പുലര്‍ത്തുന്നതിന് സഹായകമാവാനാണ് ഗീതാ ഗോപിനാഥിനെ നിയമിച്ചതെന്ന വിശദീകരണമാണ് പിണറായി വിജയനും സംസ്ഥാന നേതൃത്വവും പിബി യോഗത്തില്‍ നടത്തിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അറിഞ്ഞു കൊണ്ടാണ് നിയമനമെന്നും സംസ്ഥാന നേതൃത്വം പി.ബിയെ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.