തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ചതിന്് പിന്നില്‍ സി.പി.ഐക്ക് പങ്കുണ്ടെന്ന സുരേഷ് കുമാര്‍ ഐ.എ.സിന്‍െറ വെളിപ്പെടുത്തലിനെതിരെ സി.പി.ഐ. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പി.കെ.വിയുടെ പേരില്‍ വ്യാജ പട്ടയമുണ്ടാക്കിയെന്നാരോപണം ശുദ്ധ അസംബന്ധമാണെന്നും സി.പി.ഐ നേതാവും കൃഷി മന്ത്രിയുമായ സുനില്‍ കുമാര്‍ പറഞ്ഞു.
വി.എസ് അച്യുതാനന്ദനെ പഴിചാരി സുരേഷ് കുമാര്‍ നടത്തുന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന് പിന്‍വലിക്കേണ്ടി വരുമെന്ന് സുനില്‍ കുമാര്‍ വ്യക്തമാക്കി.
ഇത്തരം വെളിപ്പത്തെലുകളില്‍ പുതുമയില്ല. ഒമ്പതു വര്‍ഷമായി പറഞ്ഞ് കൊണ്ടിരിക്കുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണെന്നും മുന്‍ മന്ത്രി കെ.പി രാജേന്ദ്രനും പ്രതികരിച്ചു.
മൂന്നാര്‍ ദൗത്യം ഉപേക്ഷിക്കുന്നതിന് പിന്നില്‍ സി.പി.ഐയുടെ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് മൂന്നാര്‍ ദൗത്യത്തിന്‍െറ സ്പെഷ്യല്‍ ഓഫീസറായിരുന്ന സുരേഷ് കുമാറാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.