Posted On
date_range Updated On
date_range കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ജിജി തോംസണെ മാറ്റി
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ മാറ്റി ഉത്തരവ്. വ്യവസായവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യന് ചെയര്‍മാന്‍െറ ചുമതല കൈമാറിയെങ്കിലും കുര്യനെ റവന്യൂ അഡീ. ചീഫ് സെക്രട്ടറിയായി നിയമിച്ചതിനാല്‍ മാറ്റം വരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉപദേശകനായിരുന്ന ജിജി തോംസണ്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനുപിന്നാലെ ഉപദേശക സ്ഥാനം രാജിവെച്ചിരുന്നു. ടി.കെ.എ നായര്‍ക്കുശേഷം 2015 ജൂണിലാണ് ജിജി തോംസണ്‍ കെ.എസ്.ഐ.ഡി.സി ചെയര്‍മാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.