ഭൂരേഖകള്‍ ഇനി ഇ-രേഖ വെബ്പോര്‍ട്ടലില്‍

കാസര്‍കോട്: സംസ്ഥാനത്ത് റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളിലെ ഭൂമിയുടെ സര്‍വേ സ്കെച്ചുകളും രേഖകളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന വെബ്പോര്‍ട്ടല്‍ സജ്ജമായി.
കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ തയാറാക്കിയ ഇ-രേഖ എന്ന് പേരിട്ട വെബ്പോര്‍ട്ടല്‍ കാസര്‍കോട് കലക്ടറേറ്റില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
 1966ല്‍ തുടങ്ങിയ റീസര്‍വേ ഇതേവരെ 881 വില്ളേജുകളിലാണ് പൂര്‍ത്തിയായത്. ഇതില്‍ 507 വില്ളേജുകളിലെ രേഖകള്‍ ഇപ്പോള്‍ ഇ-രേഖ വെബ്പോര്‍ട്ടലില്‍ ഓണ്‍ലൈനായി ലഭിക്കും. ശേഷിച്ചവ മൂന്ന് മാസത്തിനകം ലഭ്യമാക്കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. www.bhoomi.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിവിധ സര്‍വേ നമ്പറുകളിലെ ഭൂമിയുടെ പ്ളാനുകള്‍ നേരില്‍ കാണാനും ഓണ്‍ലൈനായി പണമടച്ച് ഇവയുടെ പകര്‍പ്പ് കൈപ്പറ്റാനും കഴിയും. ഇതിനായി പോര്‍ട്ടല്‍ ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.