Posted On
date_range Updated On
date_range മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം: പൊലീസിനെ വിമര്‍ശിച്ച് വി.എസ്
കോഴിക്കോട്: കോഴിക്കോട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. വി.എസ് അച്യുതാനന്ദന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഫോണില്‍ വിളിച്ച് കടുത്ത ഭാഷയില്‍ പ്രതിഷേധം അറിയിച്ചു. മാധ്യമപ്രവര്‍ത്തനത്തിന് സുരക്ഷ നല്‍കേണ്ട പൊലീസ് എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് വി.എസ് രൂക്ഷമായ ഭാഷയില്‍ ഡി.ജി.പിയോട് ചോദിച്ചു.
ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും വി.എസ് ആവശ്യപ്പെട്ടു. സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് വി.എസ് പറഞ്ഞു. പൊലീസിന്‍്റെ ഭാഗത്ത് നിന്നും വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്. ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന് തടസമാവാന്‍ പൊലീസിന് അധികാരമുണ്ടോയെന്നും വി.എസ് ചോദിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.