ജ്വല്ലറിയിലെ കവര്‍ച്ച: കൃത്യം നടത്തിയത് പ്രതി ഒറ്റക്കല്ളെന്ന് സൂചന

കുണ്ടറ: പട്ടാപ്പകല്‍ ജ്വല്ലറിയില്‍ നിന്ന് രണ്ട്പവന്‍ വീതം തൂക്കമുള്ള രണ്ട് മാലകള്‍ കവര്‍ന്ന സംഭവത്തില്‍ ഒന്നിലേറെ പേരുടെ സാന്നിധ്യവും പൊലീസ് പരിശോധിക്കുന്നു. ആശുപത്രിമുക്കിലെ ജ്വല്ലറിയിലത്തെിയ ആള്‍ മാലയുമായി സ്കൂട്ടറില്‍ കടക്കുകയായിരുന്നു. ഇത് തടയാനായി സ്കൂട്ടറിന്‍െറ പിന്നില്‍ പിടിച്ച കടയിലെ ജീവനക്കാരിയെ അരക്കിലോമീറ്ററോളം ദേശീയപാതയിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് മോഷ്ടാവിന് സഹായികള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നത്. മാലയുമായി കടയ്ക്കുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറിനടുത്തേക്ക് എത്തിയ മോഷ്ടാവ് കൈയടിച്ച് ശബ്ദം ഉണ്ടാക്കിയതായി പറയുന്നു. യുവതിയെയും വലിച്ചിഴച്ച് കൊണ്ടുപോയ സ്കൂട്ടറിനുപിന്നാലെ 50 അടി വ്യത്യാസത്തില്‍ രണ്ട് ബൈക്കുകളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബൈക്കിലുണ്ടായിരുന്നവര്‍ മോഷണസംഘത്തിലുള്ളവരാണെന്നും ആരെങ്കിലും തടയുകയോ പിടിച്ചുനിര്‍ത്തുകയോ ചെയ്താല്‍ മോഷണമുതല്‍ കൈമാറാനും മോഷ്ടാവിനെ രക്ഷപ്പെടാന്‍ സഹായിക്കാനുമാവാം ഇവര്‍ പിന്നാലെ എത്തിയതെന്നുമാണ് നിഗമനം. മോഷണം നടന്ന സ്വര്‍ണക്കടയിലെ നിലവാരം കുറഞ്ഞ കാമറയില്‍ പതിഞ്ഞ ചിത്രം പൊലീസ് പുറത്തുവിട്ടു. കടയിലേക്ക് കയറിവരുന്ന മുണ്ടും ഷര്‍ട്ടും ധരിച്ച 50 വയസ്സിലേറെ പ്രായം തോന്നുന്നയാളാണ് മോഷ്ടാവ്. സ്കൂട്ടര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.