ബസ് കണ്ടക്ടറെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി പിടിയില്‍

തിരൂര്‍: ലീഗ് പ്രവര്‍ത്തകനായ ബസ് കണ്ടക്ടറെ ബസില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതി പിടിയില്‍. പറവണ്ണ ആലിന്‍ചുവട് ചെറിയ കോയാമുന്‍െറപുരക്കല്‍ റഫീക്ക് എന്ന സമീറിനെയാണ് തിരൂര്‍ സി.ഐ. സിനോജും സംഘവും അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി പറവണ്ണ വേളാപുരം സ്വദേശി അരയന്‍െറപുരക്കല്‍ ഫെമീസിനെ (24) ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

റഫീക്ക് അടുത്തിടെ പറവണ്ണയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു പറവണ്ണ പുത്തങ്ങാടി കുട്ടാത്ത് നൗഫലിനെ (27) തിരൂരില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്നതിനിടെ ബസിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

സംഭവത്തിന് ശേഷം ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ടതായിരുന്നു ഫെമീസും സമീറും. മൂന്ന്, നാല് പ്രതികളായ പറവണ്ണ കമ്മാക്കാന്‍െറപുരക്കല്‍ ശുഹൈബ് (25), കമ്മാക്കാന്‍െറപുരക്കല്‍ നിയാസ് (20) എന്നിവരെ സംഭവ സ്ഥലത്ത് നിന്നുതന്നെ പിടികൂടിയിരുന്നു.
ഒരാളെ കൂടി പിടികിട്ടാനും അക്രമിസംഘം സഞ്ചരിച്ച ഓട്ടോ കണ്ടത്തൊനുമുണ്ട്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.