പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് മങ്കര സ്വദേശി ഫൈസലിനെയാണ് (21) ടൗണ്‍ നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും മറ്റും സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ കൈമാറുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നോര്‍ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഫൈസല്‍ മൊബൈല്‍ നമ്പറുകള്‍ അടിക്കടി മാറ്റി പൊലീസിനെ കുഴക്കിയിരുന്നു. കഴിഞ്ഞ ദിവസം പ്രതി വീട്ടിലത്തെിയെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.
ടൗണ്‍ നോര്‍ത് സി.ഐ ജോഷിജോസ്, സൗത് സി.ഐ ആര്‍. മനോജ് കുമാര്‍, എസ്.ഐ ടി.സി. മുരുകന്‍, എ.എസ്.ഐമാരായ ജി. ഷേണു, സി.കെ. ലക്ഷ്മണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാര്‍, ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീവ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍ നിന്നും ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.