സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ ചെട്ട്യാലത്തൂരിനടുത്ത് പിടിയിലായ വേട്ടസംഘത്തിന് ആനക്കൊലയുമായി ബന്ധമെന്ന് സൂചന. ഇവരെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആയുധനിയമ പ്രകാരം പൊലീസും വന്യമൃഗങ്ങളെ വേട്ടയാടല്‍ നിയമപ്രകാരം വനംവകുപ്പും കേസെടുത്തു. പ്രതികളില്‍ ആനയെ കൊന്നുവെന്ന് സംശയമുള്ളവരെ വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ തുടരും. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് ചെട്ട്യാലത്തൂരിന് സമീപം വനമേഖലയില്‍നിന്ന് ഇവരെ പിടികൂടിയത്.
മലപ്പുറം, വയനാട് സ്വദേശികളായ ഏഴുപേരെയാണ് പിടിച്ചത്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി ഊര്‍ജിത അന്വേഷണം നടത്തിവരുകയാണ്. നാടന്‍തോക്ക്, തിരകള്‍, കെണികള്‍, കത്തികള്‍, രണ്ട് വാഹനങ്ങള്‍ എന്നിവയും കസ്റ്റഡിയില്‍ എടുത്തു. വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.