അനധികൃതസ്വത്ത് സമ്പാദനം: അരുണ്‍കുമാറിന്‍െറ മൊഴിയെടുത്തു

തിരുവനന്തപുരം: അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍െറ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ പരാതിയില്‍ വിജിലന്‍സ് മൊഴിയെടുത്തു. കഴിഞ്ഞദിവസം വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. അരുണ്‍കുമാറിന്‍െറ വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. വി.എസ് മുഖ്യമന്ത്രി ആയിരിക്കെ, മകന്‍ അരുണ്‍കുമാര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് 2011ല്‍ വിജിലന്‍സിന് പരാതിലഭിച്ചെങ്കിലും അന്വേഷണം ഇഴയുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യംചെയ്യുന്നത് വിജിലന്‍സ് സ്പെഷല്‍ സെല്ലാണ്. ഇവിടെ കെട്ടിക്കിടക്കുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.