കാണാതായ മാധ്യമപ്രവർത്തകൻ ഹരിദ്വാറിലെന്ന്​ സൂചന

കോഴിക്കോട്:കഴിഞ്ഞ ശനിയാഴ്​ച്ച മുതൽ കാണാതായ മംഗളം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ട്രെയിനി ഇ.എം. രഗേഷ്​  (30) ഹരിദ്വാറിലുള്ളതായി സൂചന. രാഗേഷ്​ അമ്മയുമായും ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുണ്ട്​. ഇയാളുടെ തിരോധാനം അന്വേഷിക്കുന്ന പേരാ​മ്പ്ര പൊലീസ്​ രാഗേഷുമായി ഫോണിൽ ബന്ധപ്പെട്ടതായും അറിയുന്നു. പേരാമ്പ്ര കോട്ടൂര്‍ എടച്ചേരി മുന്നൂറ്റിമംഗലത്ത് ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും വിജയലക്ഷ്മിയുടെയും മകനാണ് രാഗേഷ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.