കൊല്ലം സെഷന്‍സ് കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

കൊല്ലം: കൊല്ലം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമങ്ങളെ തടയുമെന്ന് അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചു. കൊല്ലം സെഷൻസ് കോടതിയാണ് പൊലീസ് കോൺസ്റ്റബിൾ മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ആട് ആന്‍റണിയുടെ ശിക്ഷ വിധിക്കുന്നത്. രാവിലെ പതിനൊന്നിന് കോടതി ശിക്ഷ പ്രഖ്യാപിക്കും.

 കേസില്‍ ആട് ആന്‍റണി കുറ്റക്കാരനാണെന്ന് കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 333 (ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍), 468 (വ്യാജരേഖകള്‍ ചമയ്ക്കല്‍), 471(വ്യാജരേഖയാണെന്നറിഞ്ഞുകൊണ്ട് ഉപയോഗിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.