കൊല്ലം കലക്ടറേറ്റ് സ്ഫോടനം: ദുരൂഹത തുടരുന്നു

കൊല്ലം: കലക്ടറേറ്റില്‍ ബോംബ് സ്ഫോടനമുണ്ടായി 40 ദിവസം പിന്നിടുമ്പോഴും ആസൂത്രകരിലേക്കത്തൊന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും ഇപ്പോള്‍ എല്ലാം നിലച്ച മട്ടാണ്. കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനത്തിനു പിന്നില്‍  അല്‍-ഉമ്മയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഈ നിഗമനത്തെ പാടേ നിഷേധിക്കുന്നു. സ്ഫോടനത്തിനു പിന്നില്‍ അല്‍-ഉമ്മ ഉള്‍പ്പെടെ തീവ്ര സംഘടനകളാണെന്ന് പൊലീസ് കണ്ടത്തെിയിട്ടില്ളെന്ന് സിറ്റിപൊലീസ് കമീഷണര്‍ ഡോ. എസ്. സതീഷ് ബിനോ ‘മാധ്യമ’ത്തോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്തേതിന് സമാനമായി ആന്ധ്രയിലെ ചിറ്റൂരിലെ കോടതിവളപ്പില്‍ മുമ്പ് സ്ഫോടനം നടന്നിട്ടുണ്ട്. അതിന്‍െറ ഉത്തരവാദിത്തം അല്‍-ഉമ്മ അനുകൂല സംഘടനകള്‍ ഏറ്റെടുത്തിരുന്നു. കൊല്ലത്ത് നടന്നതിനെ അതുമായി ബന്ധപ്പെടുത്താന്‍ കഴിയില്ളെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അല്‍-ഉമ്മ പോലുള്ള തീവ്ര സംഘടനകള്‍ സ്ഫോടനം നടത്തിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാറാണ് പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അബ്ദുന്നാസിര്‍ മഅ്ദനി കൊല്ലത്തത്തെിയ സമയത്ത് സ്ഫോടനത്തിനു പിന്നില്‍ മറ്റൊരു തീവ്രവാദ സംഘടനയുടെ പേര് ഉയര്‍ത്തിയിരുന്നു. ചില മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പുറത്തുവരുകയും ചെയ്തു. അന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

ചിറ്റൂരിലും കൊല്ലത്തും ഓരേ രീതിയിലെ സ്ഫോടനം നടന്നതിനാലാണ് അല്‍-ഉമ്മയെ സംശയിക്കേണ്ടി വന്നതെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആ വഴിക്ക് അന്വേഷണം നടത്തിയിട്ടും കൊല്ലത്തെ സ്ഫോടനത്തെ ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ല. ബോംബ് നിര്‍മിക്കാനുപയോഗിച്ച വസ്തുക്കള്‍ ആന്ധ്രയില്‍നിന്നുള്ളതാണെന്ന് കണ്ടത്തെിയിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നിലച്ചതോടെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അതത് സ്റ്റേഷനുകളില്‍ ജോലിയില്‍ പ്രവേശിച്ചു.

2016 ജൂണ്‍ 15നാണ് കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജീപ്പിന് സമീപം സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. സംസ്ഥാനത്ത് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും  തെളിവുകളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉദ്യോഗസ്ഥരടക്കം പലരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴും സംശയകരമായ ഒന്നും കിട്ടിയില്ല. സംഭവദിവസം സംശയകരമായ സാഹചര്യത്തില്‍ ഓട്ടോയില്‍ സഞ്ചരിച്ച രണ്ടു പേരുടെ രേഖാചിത്രം ഉദ്യോഗസ്ഥര്‍ക്ക് കൈമാറി അന്വേഷണം മുന്നോട്ടുകൊണ്ടുപോയെങ്കിലും എങ്ങും എത്തിയില്ല.

തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചിരുന്നു. എല്ലാവരും ഇപ്പോള്‍ തിരികെയത്തെിയിട്ടുണ്ട്. സംഘത്തിന് നേതൃത്വം നല്‍കിയ എ.സി.പി, സി.ഐ, എസ്.ഐ എന്നിവരുള്‍പ്പെടെ എല്ലാവരും സ്ഥലം മാറിയതോടെ കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കേണ്ട അവസ്ഥയാണ്. സംഭവം നടന്ന് 40 ദിവസം പിന്നിടുമ്പോഴും കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനം ദുരൂഹതയായിതന്നെ അവശേഷിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.