ബന്ധുക്കളായ പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ബന്ധുക്കളായ ദലിത് പെണ്‍കുട്ടികളെ  പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവ്. 12 വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പുതുപ്പാടി നാലാംമൈലില്‍ ദാമോദരനാ(44)ണ് കോഴിക്കോട് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ. ശങ്കരന്‍ ഈ ശിക്ഷ വിധിച്ചത്.

രണ്ടു പേരെയും ലൈംഗികമായി പീഡിപ്പിച്ചതിന് പത്തുവര്‍ഷം വീതമാണ് ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം. ഇതിനുപുറമെ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതിന് മൂന്നു വര്‍ഷവും ബാലനീതി നിയമപ്രകാരം ആറുമാസം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ അടക്കുന്നില്ളെങ്കില്‍ ആറുമാസം വേറെയും തടവനുഭവിക്കണം. 2011ലായിരുന്നു കേസിനാസ്പദമായ സംഭവം. പന്ത്രണ്ടുവയസ്സുള്ള വിദ്യാര്‍ഥിനികളില്‍ ഒരാളുടെ രണ്ടാനച്ഛന്‍ കൂടിയാണ് പ്രതി. ഇയാളുടെ വീട്ടില്‍വെച്ച് തുടര്‍ച്ചയായി  ബലാത്സംഗം ചെയ്തതായാണ് താമരശ്ശേരി പൊലീസ് ചുമത്തിയ കേസ്. ആറാം ക്ളാസ് വിദ്യാര്‍ഥികളായ കുട്ടികള്‍ അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപിക മഹിളാ സമഖ്യസൊസൈറ്റിയില്‍ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷിബു ജോര്‍ജും പി. ഭവ്യയും ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.