കണ്ണൂർ: വിവാദ പ്രസംഗം നടത്തിയ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്. പാര്‍ട്ടി കേന്ദ്രങ്ങള്‍ അക്രമിക്കാനെത്തുന്നവര്‍ സന്തോഷത്തോടെ തിരിച്ചുപോകരുതെന്ന് പി ജയരാജന്‍ പറഞ്ഞു. പിന്നീടൊരിക്കലും അക്രമത്തിനായി വരാന്‍ തോന്നരുത്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കോടിയേരി പറഞ്ഞതെന്നും പി ജയരാജന്‍ വിശദീകരിച്ചു.
പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമം നടത്താന്‍ എത്തുന്നവരെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കണമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പരാമര്‍ശമാണ് വിവാദമായത്. നിയമവാഴ്ചയെ വെല്ലുവിളിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
കോടിയേരിയുടെ പ്രസംഗത്തിനെതിരെ കേസ് എടുക്കണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി അണികളോട് പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇത് നിയമവാഴ്ചയോടുളള വെല്ലുവിളിയാണ്. നിയമം കൈയിലെടുക്കാനും അക്രമം നടത്താനും ആഹ്വാനം ചെയ്ത കോടിയേരിക്ക് എതിരെ സര്‍ക്കാര്‍ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് അയക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.