കണ്ണൂരില്‍ വന്‍ ചീന കളിമണ്‍ നിക്ഷേപം

തിരുവനന്തപുരം: ചീന കളിമണ്ണിന്‍െറ വന്‍നിക്ഷേപം കണ്ണൂരിലുള്ളതായി  പഠന റിപ്പോര്‍ട്ട്. ചീന കളിമണ്‍, സിലിക്കാ മണല്‍, ബോക്സൈറ്റ്, ലാറ്ററൈറ്റ്, ചുണ്ണാമ്പുകക്ക, ഗ്രാഫൈറ്റ്, സ്വര്‍ണം, ഇരുമ്പയിര്, അലങ്കാര വിതാന ശിലകള്‍, ഗ്രാനൈറ്റ്, ബില്‍ഡിങ് സ്റ്റോണ്‍, മണല്‍, കളിമണ്ണ് എന്നിവയുടെ ലഭ്യതയും ഗുണനിലവാരവും സംബന്ധിച്ച് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് പഠനം നടത്തിയത്. 18 മീറ്റര്‍ ഘനത്തില്‍വരെ ചീന കളിമണ്‍ നിക്ഷേപം പര്യവേഷണത്തില്‍ കണ്ടത്തെി. ഖനനസാധ്യത ജനങ്ങള്‍ മനസ്സിലാക്കണമെന്ന വ്യവസായമന്ത്രി ഇ.പി. ജയരാജന്‍െറ നിര്‍ദേശത്തിനടിസ്ഥാനം ഈ റിപ്പോര്‍ട്ടാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കണ്ണൂരില്‍ പഴയങ്ങാടി, പെരിന്തിട്ട്, പെരിങ്ങോം ഈസ്റ്റ്, പെരങ്ങോം വെസ്റ്റ്, എമരം, ഉള്ളൂര്‍, അരവഞ്ചാല്‍, വൈപ്പിരിയം, കോറോം തുടങ്ങിയ ഒമ്പത് മേഖലകളിലാണ് ചീന കളിമണ്‍ നിക്ഷേപം കണ്ടത്തെിയത്. ഇതില്‍ തളിപ്പറമ്പ് താലൂക്കില്‍ കണ്ടായന്‍കോവില്‍ വില്ളേജില്‍ വൈപ്പിരിയം ഭാഗത്ത് നാല് ബോര്‍ഹോളുകളിലായി 122.5 മീറ്റര്‍ ഡ്രില്‍ ചെയ്തപ്പോള്‍ 18 മീറ്റര്‍ ഘനത്തില്‍ കളിമണ്ണ് കണ്ടത്തി. ഇവിടെയാണ് ഏറ്റവുമധികം നിക്ഷേപമുള്ളതും. കാങ്കോല്‍ വില്ളേജില്‍ കോറോം ഭാഗത്ത് എട്ട് ബോര്‍ഹോളുകളിലായി 278 മീറ്റര്‍ ഡ്രില്‍ ചെയ്തപ്പോള്‍ 14. 8 മീറ്റര്‍ ഘനത്തിലും കളിമണ്ണ് കണ്ടത്തെി. പെരിങ്ങോം വെസ്റ്റ് മേഖലയില്‍ 22 ബോര്‍ഹോളുകളാണ് നിര്‍മിച്ചത്.

ഏതാണ്ട് 449 മീറ്റര്‍ ഇവിടെ ഡ്രില്ലിങ് നടത്തിയപ്പോള്‍ 12 മീറ്റര്‍ ഘനത്തിലാണ് കളിമണ്ണ് നിക്ഷേപം കണ്ടത്തെിയത്. ആകെ 302 ഏക്കര്‍ സ്ഥലത്ത് 15.2 ദശലഷം ടണ്‍ അലൂമിനസ് ലാറ്ററൈറ്റും 29.1 ദശലക്ഷം ടണ്‍ വെറിഗേറ്റഡ് ക്ളേയും കണ്ടത്തെിയിട്ടുണ്ട്. അതുപോലെ പെരിങ്ങോം ഈസ്റ്റില്‍ 412 മീറ്റര്‍ ഡ്രില്ലിങ് നടത്തി. ഇവിടെ ശരാശരി 11 മീറ്റര്‍ കനത്തില്‍ കളിമണ്ണ് ഉണ്ടെന്ന് തെളിഞ്ഞു. ഇവിടെ 260 ഏക്കര്‍ സ്ഥലത്ത് 11.7 ദശലക്ഷം ടണ്‍ അലൂമിനസ് ലൈറ്ററൈറ്റും 22 ദശലക്ഷം ടണ്‍ വെറിഗേറ്റഡ് ക്ളേയും കണ്ടത്തെി. എരമം വില്ളേജില്‍ ഉള്‍പ്പെട്ട ഉള്ളൂര്‍ മേഖലയില്‍ ചീന കളിമണ്ണും ബോക്സൈറ്റ് നിക്ഷേപവും കണ്ടത്തെി. ഇവിടെ 11 ബോര്‍ഹോളുകളിലായി 376 മീറ്റര്‍ ഡ്രില്ലിങ് നടത്തി. 11 മീറ്റര്‍ കനത്തില്‍ 14.08 ദശലക്ഷം ടണ്‍ വെറിഗേറ്റഡ് ക്ളേ നിക്ഷേപമുണ്ട്.

അരവഞ്ചാല്‍ മേഖലയില്‍ 187 മീറ്റര്‍ ആഴത്തില്‍ ഏഴ് ബോര്‍ഹോള്‍ കുഴിച്ചു. ശരാശരി 13 മീറ്റര്‍ കനത്തില്‍ ക്ളേ കണ്ടത്തി. തളിപ്പറമ്പ് താലൂക്കില്‍ എരമം വില്ളേജില്‍ 235 മീറ്റര്‍ ആഴത്തില്‍ 11 ബോര്‍ഹോളുകളാണ് കുഴിച്ചത്. ഇവിടെ ഏഴുമീറ്റര്‍ കനത്തില്‍ സാന്‍ഡി, വെറിഗേറ്റഡ് ക്ളേയുണ്ട. പെരിന്തിട്ട് മേഖലയില്‍ ബോക്സൈറ്റ് ചീനക്കളിമണ്‍ എന്നിവ കണ്ടത്തെുന്നതിന് വിശദമായി പര്യവേഷണം നടത്തി. 11.25 ഏക്കര്‍ സ്ഥലത്ത് 14 ബോര്‍ഹോളുകളില്‍ 244.3 മീറ്റര്‍ ഡ്രില്ലിങ് നടത്തി. ശരാശരി ആറ് മീറ്റര്‍ കനത്തില്‍ ഇവിടെ ചീന കളിമണ്ണ് നിക്ഷേപം കണ്ടത്തെി. സംസ്ഥാന സര്‍ക്കാറിന്‍െറ പൊതുമേഖലാ സ്ഥാപനമായ കേരള ക്ളേയ്സ് ആന്‍ഡ് സിറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡ് ആവശ്യപ്പെട്ടതനുസരിച്ച് പഴയങ്ങാടിയില്‍ കമ്പനിയുടെ പര്യവേഷണ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി നാല് ബോര്‍ഹോളുകള്‍ കുഴിച്ചു. അവിടെ 83.5 മീറ്റര്‍ ഡ്രില്ല് ചെയ്തപ്പോള്‍ ശരാശരി രണ്ടു മീറ്റര്‍ കനത്തില്‍ ചീന കളിമണ്‍ നിക്ഷേപം കണ്ടത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.