ഇന്ന് പത്രപ്രവര്‍ത്തക പ്രതിഷേധദിനം

തിരുവനന്തപുരം: ഒരുവിഭാഗം അഭിഭാഷകര്‍ നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുംവിധം ഹൈകോടതിക്കകത്ത് അക്രമം കാണിക്കുന്നതിനെതിരെ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. പത്രപ്രവര്‍ത്തനം ഒരുവിഭാഗം അഭിഭാഷകരുടെ ഒൗദാര്യത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. അഭിഭാഷകരിലെ ക്രിമിനല്‍ സ്വഭാവക്കാരെ നിലക്കുനിര്‍ത്താന്‍ ഭരണകൂടവും ഹൈകോടതിയും ഇടപെടണം. വേലിതന്നെ വിളവുതിന്നുന്ന സംഭവമാണ് രണ്ടുദിവസമായി ഹൈകോടതി വളപ്പില്‍ അഭിഭാഷകരില്‍നിന്ന് ഉണ്ടായിരിക്കുന്നത്. അഭിഭാഷക സമൂഹത്തിന്‍െറ മാന്യതക്ക് അപമാനമാണ് ഇത്തരം ക്രിമിനലിസം. ഇത് അവസാനിപ്പിക്കാത്തപക്ഷം അഭിഭാഷകരെ കേരളത്തിലെ മാധ്യമപ്രവര്‍ത്തക സമൂഹം ബഹിഷ്കരിക്കും.
വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധറാലി നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.