തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ മകളുടെ സിന്‍ഡിക്കേറ്റ് സ്ഥാനം നിലനിര്‍ത്തിയതിനുപിന്നാലേ, ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിലെ പിണക്കം മാറ്റാന്‍ ദേവസ്വംമന്ത്രിയുടെ പെരുന്ന സന്ദര്‍ശനം. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഞായറാഴ്ച എന്‍.എസ്.എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. സാമുദായിക നേതാക്കളുടെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്നെന്ന് യു.ഡി.എഫ് നേതൃത്വത്തെ ആക്ഷേപിച്ച് അധികാരത്തിലത്തെിയ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ തുടര്‍ച്ചയായ എന്‍.എസ്.എസ് പ്രീണനം ചര്‍ച്ചയാവുകയാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് മന്ത്രി എന്‍.എസ്.എസ് ആസ്ഥാനത്തത്തെിയത്. അവിടെ അരമണിക്കൂറോളം ചെലവഴിച്ചു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്. ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതും ശബരിമല സ്ത്രീപ്രവേശവും ഉള്‍പ്പെടെ വിഷയങ്ങളില്‍ എല്‍.ഡി.എഫിനെ എതിര്‍ക്കുന്ന എന്‍.എസ്.എസ് നേതൃത്വത്തെ അനുനയിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്‍െറ ലക്ഷ്യമെന്നാണ് സൂചന. ഇരുവരും സന്ദര്‍ശനവിവരം വെളിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ആരും സാമുദായികനേതാക്കളെ ഇതുവരെ അങ്ങോട്ട്പോയി സന്ദര്‍ശിച്ചിരുന്നില്ല. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പിരിച്ചുവിട്ട് മുഴുവന്‍ നിയമനവും പി.എസ്.സിക്ക് വിടുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. സുകുമാരന്‍ നായര്‍ ഇതിനെതിരെ രംഗത്ത് വന്നു. റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നിയമനത്തില്‍ പിന്നാക്കവിഭാഗത്തിന് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ളെന്ന ആക്ഷേപം ഉണ്ടായിരുന്നു.
ദേവസ്വം നിയമനത്തിന്‍െറ പേരിലുള്ള അഴിമതിയും കൈക്കൂലിയും അവസാനിപ്പിക്കാനാണ് പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചത്. ശബരിമല സ്ത്രീപ്രവേശം വേണമെന്ന നിലപാടായിരുന്നു വി.എസ് സര്‍ക്കാറിന്‍േറത്. എന്നാല്‍, ആചാരാനുഷ്ഠാനം അനുസരിക്കണമെന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ എടുത്തത്. എന്നാല്‍, പിണറായിസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ യു.ഡി.എഫ് നിലപാടിനെ പിന്തുണക്കുന്ന അഭിപ്രായം സ്വീകരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാറിനെ തിരുത്തി. സത്രീപ്രവേശത്തിന് അനുകൂലമായ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസിന് ഇക്കാര്യത്തിലും വിരുദ്ധനിലപാടാണ്. എസ്.എന്‍.ഡി.പി നേതൃത്വം സംഘ്പരിവാര്‍ ക്യാമ്പിലേക്ക് ചേക്കേറുകയും മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രതിയാവുകയും ചെയ്തതോടെ, സമ്മര്‍ദശക്തി എന്‍.എസ്.എസ് മാത്രമായി. സര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലേ സര്‍വകലാശാല സിന്‍ഡിക്കേറ്റുകളിലെ യു.ഡി.എഫ് പ്രതിനിധികളെ ഒഴിവാക്കിയിരുന്നു. എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച സുകുമാരന്‍ നായരുടെ മകള്‍ സുജാതയെ മാത്രം എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലനിര്‍ത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.