ബാലികാ പീഡനം; മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

പന്തീരാങ്കാവ്(കോഴിക്കോട്): ചികിത്സക്കത്തെിയ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടറെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പലായിരുന്ന ഒളവണ്ണ കുന്നത്തുപാലം ഡോ. പി.വി. നാരായണനെയാണ് (60) നല്ലളം എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റുചെയ്തത്. ഡോക്ടറുടെ വീടിനോട് ചേര്‍ന്ന ക്ളിനിക്കില്‍ അമ്മയോടൊപ്പം ചികിത്സക്കത്തെിയ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
കുട്ടിയും രക്ഷിതാക്കളും ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലായത്.കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമം (പോക്സോ)  അനുസരിച്ചാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.