ബി.ടെക് ‘ഇയര്‍ ഒൗട്ട്’ പിന്‍വലിക്കാനുള്ള സമ്മര്‍ദം സാങ്കേതിക സര്‍വകലാശാല തള്ളി

തിരുവനന്തപുരം: ബി.ടെക് കോഴ്സിലെ ഇയര്‍ ഒൗട്ട് സമ്പ്രദായം പിന്‍വലിക്കാനുള്ള സമ്മര്‍ദം എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സില്‍ യോഗം തള്ളി. ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് കോളജ് മാനേജ്മെന്‍റ് പ്രതിനിധികള്‍ ആവശ്യമുന്നയിച്ചെങ്കിലും ഗുണനിലവാരത്തിന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ഭൂരിഭാഗം കൗണ്‍സില്‍ അംഗങ്ങളും നിലപാടെടുത്തു. സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ബി.ടെക് കോഴ്സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ ആദ്യ രണ്ട് സെമസ്റ്ററുകളിലെ 47 ക്രെഡിറ്റുകളില്‍ 35 എണ്ണമെങ്കിലും വിജയിച്ചാലേ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശം അനുവദിക്കുന്നുള്ളൂ. സര്‍വകലാശാല ഓര്‍ഡിനന്‍സിലെ വ്യവസ്ഥ പിന്‍വലിക്കാന്‍ എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇയര്‍ ഒൗട്ട് പിന്‍വലിക്കണമെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.