തലശ്ശേരി: പെരിങ്ങാടിയിലെ വ്യാപാരി പുതിയപുരയില്‍ വൈദ്യന്‍റവിട സിദ്ദീഖിനെ (69) കൊലപ്പെടുത്തി ഖബര്‍സ്ഥാനില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ അറസ്റ്റ് ഉടനെയുണ്ടാകും.
പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പെരിങ്ങാടി സ്വദേശിയും കൂത്തുപറമ്പ് കോട്ടയംപൊയിലില്‍ താമസക്കാരനുമായ 55കാരനെയാണ് തലശ്ശേരി ഡിവൈ.എസ്.പി സാജുപോള്‍, സി.ഐ പി.എം മനോജ്, ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രധാനപ്പെട്ട ഒരു സാക്ഷിയുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ട്. അതിനുശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. സിദ്ദീഖിന്‍െറ കൈവശമുണ്ടായിരുന്ന പണം കവര്‍ന്ന ശേഷം കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടത്തെിയത്. പ്രദേശത്തെ മോഷണങ്ങളുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് നേരത്തേ ചോദ്യംചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.