തിരുവനന്തപുരം: റവന്യൂ, വനം വകുപ്പ് കേസുകളുടെ സ്പെഷ്യൽ പ്ലീഡര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ സുശില ആർ. ഭട്ട്. തന്നെ മാറ്റാനുള്ള സർക്കാർ തീരുമാനം ഭൂമാഫിയകളെയും വനമാഫിയകളെയും സഹായിക്കാനാണെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ സർക്കാറിെൻറ കാലത്തും സ്വാധീനിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ താൻ അതിന് വഴങ്ങിയില്ല. ഇൗ സ്ഥാനത്ത് നിന്നും മാറ്റാൻ ഇതിന് മുമ്പ് പലതവണ ശ്രമം നടന്നിട്ടുണ്ട്. ഹാരിസണ്‍, കരുണ എസ്റ്റേറ്റ് വിഷയത്തിൽ വനം സെക്രട്ടറിയുടെ പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും സുശീല ആർ. ഭട്ട് അഭിപ്രായപ്പെട്ടു.
5 ലക്ഷം ഏക്കർ വനഭൂമി സ്വത്തുക്കൾ കുത്തകകളുടെ കൈയ്യിലാണ്. പ്രതികാരത്തിെൻറ ഭാഗമായി തെൻറ സെക്രട്ടിമാരുടെ ശമ്പളം വരെ പിടിച്ച് വെക്കുകയുണ്ടായെന്നും സുശീല ആർ. ഭട്ട് വ്യക്തമാക്കി.
ഹാരിസണ്‍,കരുണ എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന കേസുകളില്‍ ഹാജരായിരുന്ന സ്പെഷ്യൽ പ്ലീഡര്‍ സുശീല ആർ . ഭട്ടിനെ മാറ്റിയതായി ഉത്തരവിറങ്ങിയത് ഇന്നലെയാണ്. തീരുമാനം റവന്യൂ, വനം വകുപ്പ് കേസുകളിൽ സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഹാരിസണ്‍ കേസ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് സുശീല ആർ . ഭട്ടിനെ മാറ്റിയത് എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.