ലോ കോളേജ് ചെയർമാൻ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: എറണാകുളം ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തവിഷ്ണു വാഹനാപകടത്തില്‍ മരിച്ചു. ത്യശൂര്‍ കൊടകരയില്‍ ആളൂര്‍ പുലിപ്പാറക്കുന്നില്‍ വെച്ച് വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. കല്ലേറ്റുങ്കര റെയില്‍വെ സ്റ്റേഷനില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്കു വരികയായിരുന്നു വിഷ്ണു. പുലിപ്പാറക്കുന്ന് കുട സ്റ്റോപ്പിനടുത്ത് നാട്ടുകാരാണ് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ നിലയില്‍ കണ്ടത്. ഉടന്‍ കൊടകര ആസ്​പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വിഷ്ണുവിന്‍റെ ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. എറണാകുളം ലോ കോളേജിലെ ക്രിമിനോളജി പഞ്ചവത്സര കോഴ്സിലെ വിദ്യാർഥിയും കെ.എസ്‌.യു നേതാവുമായ വിഷ്ണു കൊടകര മറ്റത്തൂര്‍ക്കുന്നില്‍ വിഷ്ണു നിവാസില്‍ ചിറ്റഴിയത്ത് സോമസുന്ദരന്‍റെയും വടക്കേ പുത്തന്‍വീട്ടില്‍ സുമയുടെയും മകനാണ്. സഹോദരി: പൗര്‍ണമി. മ്യതദേഹം കൊടകര ശാന്തിഗിരി ആശുപത്രിയില്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.