തൃശൂര്‍: കോടതിയില്‍ ഹാജരാക്കാനത്തെിച്ച തടവുകാരനെ വിയ്യൂര്‍ ജയിലില്‍ വാര്‍ഡന്‍ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ് അബോധാവസ്ഥയിലായ തടവുകാരനെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച തൃശൂരിലെ കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്ന തിരുവനന്തപുരം ശ്രീകാര്യം മുണ്ടനാട്ട്വീട്ടില്‍ പ്രതീഷിനാണ് (38) മര്‍ദനമേറ്റത്. ഹെഡ് വാര്‍ഡന്‍ ബെന്‍സനെതിരെയാണ് പരാതി. വിയ്യൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
കുന്നംകുളത്തെ കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണക്കാണ് പ്രതീഷിനെ തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച വൈകീട്ട് വിയ്യൂരിലത്തെിച്ചത്. വൈകുന്നേരത്തിന് മുമ്പ് ജയിലിലത്തെിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സെല്ലിലേക്ക് മാറ്റി. രാത്രി എത്തിയ ഹെഡ് വാര്‍ഡന്‍ മര്‍ദിച്ചുവെന്നാണ് പരാതി. രാവിലെ ജയില്‍ ജീവനക്കാരാണ് സെല്ലില്‍ അബോധാവസ്ഥയില്‍ പ്രതീഷിനെ കണ്ടത്. പ്രാഥമിക പരിശോധനയില്‍ പരിക്ക് കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കേണ്ടതാണെന്ന് അറിയിച്ചെങ്കിലും പരിക്കുള്ളയാളെ വിട്ടയക്കാനാവില്ളെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ കോടതിയില്‍ ഹാജരാക്കാനായില്ല. പരാതി ഒഴിവാക്കാന്‍ ജയില്‍ ജീവനക്കാരുടെ ശ്രമമുണ്ടായെങ്കിലും നടന്നില്ളെന്ന് പറയുന്നു. ആശുപത്രിയില്‍വെച്ച് വിയ്യൂര്‍ പൊലീസ് പ്രതീഷിന്‍െറ മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.