തൃശൂര്‍: നാട്ടിക പള്ളത്ത് പീഡനത്തിനിരയായ ബധിര-മൂക യുവതിയെ പ്രദര്‍ശനവസ്തുവാക്കിയെന്ന പരാതിയില്‍ തൃശൂര്‍ കലക്ടര്‍ക്കും എസ്.പിക്കുമെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. പീഡനത്തത്തെുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതിക്ക് പ്രത്യേക മുറി അനുവദിക്കാതെ ജനറല്‍ വാര്‍ഡില്‍ കിടത്തുകയും പ്രതിയെ അവിടെ തെളിവെടുപ്പിനത്തെിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമീഷനംഗം കെ. മോഹന്‍കുമാറിന്‍െറ നടപടി. കലക്ടര്‍ വി. രതീശന്‍, റൂറല്‍ എസ്.പി ആര്‍.നിശാന്തിനി, ഡി.എം.ഒ വി. സുഹിത, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഷംസാദ് ബീഗം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പീഡിപ്പിക്കപ്പെട്ട ഇരയുടെ സ്വകാര്യത ഉറപ്പു വരുത്തണമെന്ന സുപ്രീംകോടതി ഉത്തരവിന്‍െറ ലംഘനമാണ് ഉണ്ടായതെന്ന പരാതി അംഗീകരിച്ചാണ് കേസെടുത്തത്. പൊതുപ്രവര്‍ത്തകന്‍ ബെന്നി കൊടിയാട്ടിലാണ് പരാതി നല്‍കിയത്. നാട്ടിക പള്ളം ബീച്ചില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന, ബധിര-മൂകയായ 38കാരിയെ അമ്മ പുറത്തു പോയ സമയത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. ചികിത്സക്ക് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതിയെ മറ്റ് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇടയില്‍ കിടത്തിച്ചികിത്സിക്കുന്നത് വിവാദമായിരുന്നു. തിങ്കളാഴ്ചയാണ് പ്രതി ബിഹാറി ബിജുവിനെയും കൂട്ടി വലപ്പാട് പൊലീസ് മെഡിക്കല്‍ കോളജില്‍ തെളിവെടുപ്പിനത്തെിയത്.
പുറത്തു നിന്നുള്ളവരെ മാറ്റി നിര്‍ത്തിയെങ്കിലും വാര്‍ഡിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സാന്നിധ്യത്തിലായിരുന്നു പൊലീസ് തെളിവെടുപ്പ് . പലരും ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും പൊലീസ്അവഗണിച്ചെന്നും പറയുന്നു. പ്രതിയെ ചൊവ്വാഴ്ച പള്ളത്തെ വീട്ടില്‍ തെളിവെടുപ്പിനത്തെിച്ചപ്പോള്‍ നാട്ടുകാരായ സ്ത്രീകള്‍ കൈയേറ്റം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.