തിരോധാനം: യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല

തിരുവനന്തപുരം: വിവിധ ജില്ലകളില്‍നിന്ന് യുവാക്കളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസുകളില്‍ യു.എ.പി.എ നിയമം ചുമത്തുന്നതില്‍ തീരുമാനമായില്ല. ഇത്തരം വാര്‍ത്തകള്‍ ശരിയല്ളെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സൂചിപ്പിച്ചു. കാണാതായ യുവാക്കളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അവര്‍ എവിടെയാണെന്ന് കണ്ടത്തൊതെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താനാകില്ല. കാണാതായവരുടെ ബന്ധുക്കള്‍ സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കുടുംബാംഗങ്ങളുടെ മാനസികാവസ്ഥകൂടി മനസ്സിലാക്കണം. യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ അസത്യം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ബെഹ്റ ‘മാധ്യമ’ത്തോട് പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ കാമ്പസുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. വിവിധ ജില്ലകളില്‍നിന്ന് യുവാക്കളെ സംശയാസ്പദ സാഹചര്യത്തില്‍ കാണാതായതിനത്തെുടര്‍ന്നാണിത്. നേരത്തേ, സംസ്ഥാനത്തെ ചില കാമ്പസുകളില്‍ തീവ്രനിലപാടുകളുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തില്‍ ജെ.എന്‍.യു മോഡല്‍ പ്രക്ഷോഭത്തിന് സാധ്യതയുണ്ടെന്നും ഇത് മുന്നില്‍ക്കണ്ട് ഇന്‍റലിജന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നുമായിരുന്നു നിര്‍ദേശം. സംസ്ഥാനത്തെ പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രഹസ്യാന്വേഷണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്തെ ചില സംഘടനകളും സംഘടനാപ്രവര്‍ത്തകരും നിരീക്ഷണവിധേയമാകും. പാരിസ്ഥിതിക സംഘടനകളുടെ അമരക്കാരുടെ പ്രവര്‍ത്തനങ്ങളും പരിശോധിക്കപ്പെടുമെന്നാണ് അറിയുന്നത്. സാമൂഹികമാധ്യമങ്ങളിലെ പേജുകള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.