കെ.പി. മോഹനന്‍ സഭയിലെത്തി, പത്രലേഖകനായി

തിരുവനന്തപുരം: അംഗമായും മന്ത്രിയായും പ്രവര്‍ത്തിച്ച നിയമസഭയിലേക്ക് കെ.പി. മോഹനന്‍ വീണ്ടുമത്തെിയത് പത്രലേഖകനായി. സംഭവബഹുലമായ 13ാം കേരള മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന മോഹനന്‍ വീണ്ടുമത്തെുമ്പോള്‍ പുതിയ കൃഷിമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു. പിന്നാലെ ഡിഫ്ത്തീരിയയെകുറിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞത് മോഹനനെ കൂത്തുപറമ്പില്‍ പരാജയപ്പെടുത്തിയ കെ.കെ. ശൈലജയും. പത്രപ്രവര്‍ത്തകന്‍െറ ഗൗരവത്തോടെ സഭയുടെ പ്രസ് ഗാലറിയിലിരുന്ന് അദ്ദേഹം സഭാനടപടികള്‍ വീക്ഷിച്ചു. ആവശ്യമായത് കുറിച്ചെടുത്തു. മുന്‍മന്ത്രി പത്രപ്രവര്‍ത്തകനായി എത്തിയതോടെ പഴയ സഹപ്രവര്‍ത്തകരും സൗഹൃദം പുതുക്കാനത്തെി.

സ്വന്തം പത്രമായ ‘പടയണി’യുടെ ലേഖകനായാണ് മോഹനന്‍െറ വരവ്. ചോദ്യോത്തര വേള തുടങ്ങി 10 മിനിറ്റ് പിന്നിട്ടപ്പോഴാണ് എത്തിയത്. ഗാലറിയുടെ മുന്‍നിരയില്‍ ഇരിപ്പിടവും തെരഞ്ഞെടുത്തു. സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കയറിയതാകാമെന്നാണ് ഗാലറിയിലുണ്ടായിരുന്നവര്‍ ആദ്യം കരുതിയത്. പേപ്പറും പേനയുമെടുത്ത് കാര്യമായി റിപ്പോര്‍ട്ടിങ് തുടങ്ങിയപ്പോഴാണ് കാര്യം പിടികിട്ടിയത്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളൊക്കെ അദ്ദേഹം ശ്രദ്ധയോടെ കേട്ടു. സീറോ അവറിലും അല്‍പനേരം ഗാലറിയിലുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകുംമുമ്പ് പത്രപ്രവര്‍ത്തനരംഗത്ത് സാന്നിധ്യമറിയിച്ചിട്ടുണ്ട്.  1973ലാണ് മോഹനന്‍െറ പിതാവ് പി.ആര്‍. കുറുപ്പ് പടയണി എന്ന സായാഹ്ന പത്രം തുടങ്ങിയത്. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, മാഹി മേഖലകളില്‍ പത്രത്തിന് കാര്യമായ പ്രചാരമുണ്ട്. തിരുവനന്തപുരത്തേക്കും പത്രമത്തെുന്നുണ്ട്. തലസ്ഥാനത്ത് പ്രിന്‍റിങ് ആരംഭിക്കാന്‍ ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പടയണിയുടെ തുടക്കകാലത്ത് മോഹനനും റിപ്പോര്‍ട്ടറായിരുന്നു. സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങിലായിരുന്നു താല്‍പര്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.