പാറ്റൂര്‍ ഭൂമി കയ്യേറ്റം: തിരുവനന്തപുരം നഗരസഭക്ക് വീഴ്ചയുണ്ടായെന്ന് സി.എ.ജി

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി കയ്യേറ്റം കൈകാര്യം ചെയ്യുന്നതില്‍  തിരുവനന്തപുരം നഗരസഭ വീഴ്ച വരുത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. പാറ്റൂരില്‍ 14.40 സെന്‍റ് സ്ഥലം പുറമ്പോക്ക് കൈയേറിയാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. കയ്യേറ്റ ഭൂമിയാണെന്ന് കണ്ടത്തെിയിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തിരുവനന്തപുരം നഗരസഭ ഇടപെടല്‍ നടത്തിയില്ല. ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും കൈയ്യേറ്റം അവസാനിപ്പിക്കാന്‍ നടപടിയെടുത്തില്ളെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

പാറ്റൂരില്‍ 21 വ്യവസ്ഥകള്‍ പാലിക്കാതെയാണ് നിര്‍മാണം നടന്നിരിക്കുന്നത്.  കോര്‍പറേഷന്‍ അനുമതിയില്ലാതെ 12 നില കെട്ടിടം നിര്‍മ്മിച്ചു. ഇത് തടയാന്‍ കോര്‍പറേഷന് കഴിഞ്ഞില്ല. തീരസംരക്ഷണ നിയമവും വ്യാപകമായി ലംഘിക്കപ്പെട്ടു. വിഴിഞ്ഞത്തും വേളിയിലും ഇത്തരത്തില്‍ അനധികൃത നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  തിരുവനന്തപുരം വിമാനത്താവളത്തിന്  സമീപമുള്ള പ്രദേശങ്ങളിലെ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ ഒത്താശ ചെയ്തു.

 സെക്രട്ടറിയേറ്റ് അനക്സ് കെട്ടിടം നിര്‍മാണം നടന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ്. തൃശൂര്‍ ജൂബിലി മിഷന്‍, സെക്രട്ടറിയേറ്റ് അനക്സ്, കിംസ് ആശുപത്രിയുടെ കാല്‍നടപാലം, പേരൂര്‍ക്കടയിലെ വിന്‍ഡ്സര്‍ രാജധാനി ഹോട്ടല്‍ എന്നിവ അനുമതിപത്രം പോലും വാങ്ങാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും സി.എ.ജി കണ്ടത്തെി.
സര്‍ക്കാറിന്‍്റെ സാമൂഹ്യ ക്ഷേമ പദ്ധതിയിലും വന്‍ ക്രമക്കേട് നന്നതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേമ പെന്‍ഷന്‍ നല്‍കിയവരില്‍ 12 ശതമാനം പേരും അനര്‍ഹരാണെന്നാണ് റിപ്പോര്‍ട്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.