നെടുമ്പാശ്ശേരി: തീര്‍ഥാടകസംഘങ്ങളുടെ മറവില്‍ ഐ.എസ് പ്രവര്‍ത്തനത്തിന് ആളുകളെ കടത്തുന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇത്തരത്തില്‍ തീര്‍ഥാടനങ്ങള്‍ സംഘടിപ്പിക്കുന്ന സംഘങ്ങള്‍ നിരീക്ഷണത്തില്‍.
ശ്രീലങ്കയിലേക്ക് തീര്‍ഥാടനം സംഘടിപ്പിച്ച ഗ്രൂപ്പുകള്‍ ഏതൊക്കെയാണെന്ന് അന്വേഷിക്കുന്നുണ്ട്. എമിഗ്രേഷന്‍ വിഭാഗത്തില്‍നിന്ന് ഇത്തരത്തില്‍ ഗ്രൂപ്പുകളായി പോയിട്ടുള്ള സംഘങ്ങളുടെ വിശദമായ വിവരങ്ങളാണ് കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗം ശേഖരിക്കുന്നത്. മുസ്ലിം സംഘങ്ങള്‍ക്കുപുറമെ ക്രൈസ്തവ-ഹൈന്ദവ ഗ്രൂപ്പുകളും ഇത്തരത്തില്‍ തീര്‍ഥാടനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതായി കണ്ടത്തെിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് നെടുമ്പാശ്ശേരി വഴി കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ട തീര്‍ഥാടനത്തിന് വ്യാജ പേരില്‍ കടക്കാന്‍ ശ്രമിച്ചിരുന്നു. എമിഗ്രേഷന്‍ എസ്.ഐ ഇയാളെ തിരിച്ചറിഞ്ഞതിനാലാണ് യാത്ര തടയാനായത്. ഇതിനുശേഷം ഇത്തരത്തില്‍ തീര്‍ഥാടനത്തിന് പോകുന്നവരുടെ പരിശോധനകള്‍ കര്‍ക്കശമാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ളെന്ന ആക്ഷേപവുമുണ്ട്. വ്യാജ പാസ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ സ്ഥാപിച്ചതോടെ പഴയപോലെ വ്യാജപാസ്പോര്‍ട്ടില്‍ ആളുകള്‍ കടക്കുന്നില്ളെന്നാണ് എമിഗ്രേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.