കൊച്ചി: മെട്രോക്കായി നിര്‍മിച്ച രണ്ടാമത്തെ ട്രെയിന്‍ കൊച്ചിയിലത്തെി. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ അല്‍സ്റ്റോം കമ്പനിയുടെ പ്ളാന്‍റില്‍ നിര്‍മിച്ച കോച്ചുകളാണ് വെള്ളിയാഴ്ച രാവിലെ റോഡ് മാര്‍ഗം മെട്രോയുടെ യാര്‍ഡ് സ്ഥിതിചെയ്യുന്ന ആലുവ മുട്ടത്തത്തെിച്ചത്. കൂറ്റന്‍ ട്രെയിലറുകളില്‍ എത്തിച്ച കോച്ചുകള്‍ പരിശോധനകള്‍ക്കുശേഷമാണ് പരീക്ഷണ ഓട്ടത്തിന് സജ്ജമാക്കുക. കോച്ചുകള്‍ കൂട്ടിയോജിപ്പിക്കലടക്കമുള്ള ജോലികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന് 15 ദിവസത്തോളം വേണ്ടിവരും. ഇനിമുതല്‍ ഓരോ മൂന്നാഴ്ച കൂടുമ്പോഴും ഓരോ ട്രെയിന്‍ വീതം കൊച്ചിയിലത്തെിക്കാനാവുമെന്നാണ് പ്രതീക്ഷ. ജനുവരി 10നാണ് മെട്രോക്കുള്ള ആദ്യ ട്രെയിന്‍ കൊച്ചിയിലത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.