അന്യസംസ്ഥാന പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസ്; അന്വേഷണം കേരളത്തിന് പുറത്തേക്ക്

പാലക്കാട്: ഇതര സംസ്ഥാന പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. സംഭവം സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം വിവരശേഖരണം തുടങ്ങി. ഇതര സംസ്ഥാനക്കാരെ കൊണ്ടുവന്ന മുഖ്യ ഏജന്‍റിനെ തേടിയാണ് അന്വേഷണം. ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസിന്‍െറ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്തിരുന്ന ഇയാള്‍ മറ്റുള്ളവര്‍ പിടിയിലായെന്ന് അറിഞ്ഞതോടെ ഷൊര്‍ണൂരില്‍ പൊലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ ഇയാളെ കണ്ടത്തൊനാണ് പൊലീസ് ശ്രമം. ഇയാളുടെ മൊബൈല്‍ നമ്പര്‍ ലഭ്യമായിട്ടുണ്ട്. കൊച്ചിയിലെ ചെമ്മീന്‍ ഫാക്ടറിയിലേക്ക് തൊഴിലിനായാണ് ഏജന്‍റുമാര്‍ കഴിഞ്ഞ 31ന് ഇതരസംസ്ഥാന സംഘത്തെ കൊണ്ടുവന്നത്. ഒഡിഷ, ഝാര്‍ഖണ്ഡ് സ്വദേശികളായ 32 അംഗ സംഘത്തില്‍ 14 പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണുണ്ടായിരുന്നത്. ഒഡിഷ സ്വദേശിനികളായ ആറ് പെണ്‍കുട്ടികളാണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി വെളിപ്പെട്ടത്.

ഝാര്‍ഖണ്ഡില്‍ നിന്നുള്ള എട്ട് പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടിട്ടില്ളെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. ഒഡിഷ സ്വദേശികളായ ആറ് പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ നേരത്തെ കേരളത്തില്‍ എത്തി മടങ്ങിയവരാണെന്ന് വ്യക്തമായിട്ടുണ്ട്. ഝാര്‍ഖണ്ഡ് സ്വദേശികളായ സ്ത്രീകളും പെണ്‍കുട്ടികളും ബന്ധുക്കളും ഒരു ഗ്രാമത്തില്‍നിന്ന് വന്നവരുമാണ്. ഇവര്‍ ആദ്യമായാണ് കേരളത്തിലത്തെുന്നത്. ഇവരോടൊപ്പം തൊഴിലിനായി എത്തിയ അഞ്ച് യുവാക്കാളെയാണ് മനുഷ്യക്കടത്ത്, ബാലനീതി എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്ത് റിമാന്‍ഡ് ചെയ്തത്. തുടരന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഇരു സംസ്ഥാനങ്ങളിലും തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടികളും സ്ത്രീകളും സമൂഹികനീതി വകുപ്പിന്‍െറ മുട്ടികുളങ്ങരയിലെ മഹിളാ മന്ദിരത്തിലാണിപ്പോള്‍. തുടരന്വേഷണത്തിന്‍െറ ഭാഗമായി ഷൊര്‍ണൂര്‍ പൊലീസ് ജില്ലാ ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡിഷയിലെ പെണ്‍കുട്ടികളുടെ ബന്ധുക്കളെ കണ്ടത്തൊന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും റെയില്‍വേ പൊലീസും ശ്രമം തുടങ്ങിയിട്ടുണ്ട്്. ഒഡിഷ പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ക്ക് മാത്രമേ ഹിന്ദി വശമുള്ളു. ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് വ്യക്തമായതിനാല്‍ ഇവരുടെ മേല്‍വിലാസം കണ്ടത്തൊന്‍ മറുവഴി തേടുകയാണ് പൊലീസ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.