ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ കൃഷിമന്ത്രിയുടെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ കൃഷിമന്ത്രി വി.എസ് സുനിര്‍കുമാര്‍ പരിശോധന നടത്തി. തമിഴ്നാട്ടില്‍ നിന്നും എത്തിച്ച പച്ചക്കറികള്‍ ജൈവപച്ചക്കറിയെന്ന രീതിയില്‍ വിറ്റഴിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്. ഇന്ന് രാവിലെ ആറരയോടുകൂടിയാണ് മന്ത്രിയും സെക്രട്ടറി രാജു നാരായണസ്വാമിയും ആനയറയില്‍ മിന്നല്‍ പരിശോധനക്കത്തെിയത്.

ഇന്ന് രാവിലെ ആറരയോടുകൂടിയാണ് മന്ത്രിയും സെക്രട്ടറി രാജു നാരായണസ്വാമിയും ആനയറയില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്......

Read more at: http://www.mathrubhumi.com/news/kerala/surprise-raid-at-trivandrum-anayara-market-by-vs-sunil-kumar-malayalam-news-1.1184844

നാടന്‍ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി വില്‍ക്കുകയാണ് ഹോര്‍ട്ടികോര്‍പ്പിന്‍റെ ചുമതല. ഹോര്‍ട്ടികോര്‍പ് നേരിട്ട് നടത്തുന്ന ആനയറ മാര്‍ക്കറ്റില്‍ ഉദ്ദേശിച്ച കാര്യമല്ല നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്നാംകിട നിലവാരമുള്ള  പച്ചക്കറി ഉല്‍പന്നങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. കര്‍ഷകരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ രേഖകളൊന്നും ഇവിടെ കാണാന്‍ സാധിച്ചില്ല. ജൈവപച്ചക്കറികള്‍ എന്ന ലേബലിലാണ് ചാലയില്‍ നിന്നും മറ്റും കുറഞ്ഞവിലക്ക് എത്തിക്കുന്ന പച്ചക്കറികള്‍ വില്‍ക്കുന്നത്. ഇത് ഗൗരവതരമായ വിഷയമാണ്. ഇടനിലക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങുന്ന വിഷവിമുക്തമായ പച്ചക്കറികള്‍ വിറ്റഴിക്കുന്നതിനാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ആരംഭിച്ചത്. എന്നാല്‍ ഇടനിലക്കാര്‍ വഴി തമിഴ്നാടന്‍ പച്ചക്കറികളാണ് ഇവിടെ വിറ്റഴിക്കുന്നത്. കര്‍ഷകര്‍ എത്തിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില ലഭിക്കുന്നില്ളെന്നും ആരോപണമുയര്‍ന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.