?????????? ?????????? ??????????????? ??????? ?????????????

ലോഡ്ജില്‍ പരിക്കേറ്റ മധ്യവയസ്കന്‍ മരിച്ചു; സുഹൃത്തിനെ പൊലീസ് തെരയുന്നു

കുറ്റിപ്പൂറം: ലോഡ്ജില്‍ മുറിയെടുത്ത മധ്യവയസ്കനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. സംഭവത്തെതുടര്‍ന്ന് ഇയാളുടെകൂടെ മുറിയെടുത്ത സുഹൃത്തിനെ പൊലീസ് തെരയുന്നു. ചൊവ്വാഴ്ച രാത്രി കുറ്റിപ്പുറത്തെ ഐശ്വര്യ ലോഡ്ജില്‍ മുറിയെടുത്ത പൊന്നാനി പള്ളിപ്പറമ്പില്‍ അസീസി (55)നെയാണ് അര്‍ധരാത്രിയോടെ തലക്ക് മുറിവേറ്റ നിലയില്‍ മുറിയില്‍ കണ്ടത്തെിയത്. ലോഡ്ജ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസത്തെി ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും പുലച്ചെ അഞ്ചുമണിയോടെ മരിച്ചു.

ചൊവ്വാഴ് രാത്രി ഒരു കൂട്ടുകാരനുമത്തെിയതാണ് ഇയാള്‍ മുറിയെടുത്തതെന്ന് ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. രാത്രി 10 മണിയോടെ ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയ സുഹൃത്ത് പിന്നീട് മറങ്ങിവന്നില്ളെന്നും മുറിയില്‍നിന്ന് ഞരക്കങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് അസീസിനെ തലപൊട്ടി ചോരവാര്‍ന്ന നിലയില്‍ കണ്ടത്തെിയതെന്നും ലോഡ്ജിലുള്ളവര്‍ പറഞ്ഞു.
വാളാഞ്ചേരി സി.ഐ. കെ.ജെ. സുരേഷിന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി പരിശോധനനടത്തി. വിരലടയാള വിദഗ്ദരും തെളിവുകള്‍ ശേഖരിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്ക്വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.