Posted On
date_range Updated On
date_range ബാര്‍ കോഴ: ഗൂഢാലോചന ഗൗരവതരമെന്ന് ജോസ് കെ. മാണി
കോട്ടയം: ബാര്‍ കോഴക്കേസിലെ ഗൂഢാലോചന ഗൗരവമായാണ് കാണുന്നതെന്ന് ജോസ് കെ. മാണി എം.പി. പാര്‍ട്ടിയില്‍ ഇതു വലിയ ചര്‍ച്ചയായിട്ടുണ്ട്.
വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അടുത്ത സ്റ്റിയറിങ് കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ളെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു.
അതിനിടെ, കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ കോണ്‍ഗ്രസ് എതിര്‍നിലപാട് സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും നേതൃത്വം തീരുമാനിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികളുണ്ടായിരുന്ന ജില്ലാ കമ്മിറ്റികളില്‍നിന്ന് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കോണ്‍ഗ്രസിനെതിനെ നിലപാട് കടുപ്പിക്കുന്നതിന്‍െറ ഭാഗമായാണ് തീരുമാനം. ഇതിനൊപ്പം ബാര്‍ കോഴക്കേസ് കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്ന ആരോപണം സജീവമായി നിലനിര്‍ത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.