തിരുവനന്തപുരം: വൈദ്യുതിവകുപ്പിന്‍െറ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കേബ്ള്‍ സ്ഥാപിക്കുന്നതിനായി റോഡ് കുഴിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കി.
കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ റീ സ്ട്രക്ചേര്‍ഡ്-ആക്സിലറേറ്റഡ് പവര്‍ ഡെവലപ്മെന്‍റ് ആന്‍ഡ് റിഫോംസ് പ്രോഗ്രാം പ്രകാരം കേരളത്തിലെ വിവിധ ജില്ലകളില്‍ വൈദ്യുതി വിതരണത്തിനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അനുമതി. കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ ഗ്രാന്‍റ് നേടിയെടുക്കാന്‍ ഈ പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കേണ്ടതുണ്ടെന്നും പൊതുമരാമത്ത് വകുപ്പിന്‍െറ റോഡുകള്‍ക്ക് പരമാവധി ക്ഷതമേല്‍പിക്കാതെ അതത് ദിവസം തന്നെ റോഡ് പൂര്‍വസ്ഥിതിയിലാക്കി വൈദ്യുതി കേബ്ളുകള്‍ ഇടുന്നതിന് പ്രത്യേകാനുമതി നല്‍കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പൊതുമരാമത്ത് മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്‍െറ അടിസ്ഥാനത്തില്‍ കര്‍ശനമായ വ്യവസ്ഥകളോടെയാണ് പ്രത്യേകാനുമതി നല്‍കി മന്ത്രി ഉത്തരവായത്.
വാഹന ഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും തടസ്സം സൃഷ്ടിക്കരുതെന്നും റോഡില്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമാകരുതെന്നും മന്ത്രി നിര്‍ദേശിച്ചു.
നടപ്പാത പൂര്‍വസ്ഥിതിയിലാക്കി ഉറപ്പിക്കണമെന്നും, അതാത് പ്രദേശത്തെ പൊതുമരാമത്ത് അസിസ്റ്റന്‍റ് എന്‍ജിനീയറും കെ.എസ്.ഇ.ബി അസിസ്റ്റന്‍റ് എന്‍ജിനീയറും സംയുക്തമായി പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ സ്ഥലത്ത് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും മന്ത്രി ജി. സുധാകരന്‍ നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.