കൊച്ചി മെട്രോ: മെല്ലെപ്പോക്കിന് കരാര്‍ കമ്പനിക്ക് പിഴ

കൊച്ചി: മെട്രോ നിര്‍മാണത്തില്‍ മെല്ളെപ്പോക്ക് തുടരുന്ന കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡ്
(ഡി.എം.ആര്‍.സി) പിഴ ചുമത്തി. നിശ്ചിതസമയത്തിനകം കരാര്‍ പ്രകാരമുള്ള ജോലികള്‍ പൂര്‍ത്തിയാക്കാത്തതിനാണ് പിഴ ചുമത്തിയത്.
 പിഴയായി കരാര്‍ തുകയുടെ നിശ്ചിത ശതമാനമായ അഞ്ച് മുതല്‍ 20 ലക്ഷം രൂപ വരെയാണ് കമ്പനിയായ എല്‍ ആന്‍ഡ് ടി അടക്കേണ്ടത്. കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് പിഴയീടാക്കിയതെന്നും ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡി.എം.ആര്‍.സി അറിയിച്ചു. മെട്രോയുടെ ചുമതലയുള്ള സ്ഥാപനങ്ങളുടെ കരാര്‍ മേയില്‍ അവസാനിച്ചിരുന്നു. എന്നാല്‍, ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി കാലാവധി നീട്ടി. ഈ കാലയളവില്‍ ഓരോ ദിവസവും 20 ലക്ഷം വരെ പിഴയായി ഈടാക്കും.
എന്നാല്‍, കാലാവസ്ഥ, സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ക്വാറി സമരം എന്നിവയെല്ലാമാണ് ജോലി വൈകാന്‍ കാരണമായി കരാര്‍ കമ്പനികള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.