കനീന്ദ്ര നര്‍സാരി സൈന്യത്തിനെതിരായ ആക്രമണത്തില്‍ പങ്കെടുത്തയാളെന്ന് മിലിട്ടറി ഇന്‍റലിജന്‍സ്

കൊല്ലം: കൊല്ലത്തുനിന്ന് അറസ്റ്റിലായ കനീന്ദ്ര നര്‍സാരി നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ബോഡോലാന്‍ഡ് സോങ്ബിജിത്തിലെ (എന്‍.ഡി.എഫ്.ബി-എസ്) സജീവ പ്രവര്‍ത്തകനാണ്. അസമില്‍ പൊലീസിനും സൈന്യത്തിനുംനേരെ നടന്ന പല ആക്രമണങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് മിലിട്ടറി ഇന്‍റലിജന്‍സ് നല്‍കുന്ന വിവരം. 2014ല്‍ അസമിലെ കൊക്രജറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാളുടെ കൈയില്‍ വെടിയേറ്റിരുന്നു. ഈ ഏറ്റുമുട്ടലില്‍ ബോഡോ തീവ്രവാദ സംഘത്തിന്‍െറ കമാന്‍ഡര്‍ ടൈജു കൊല്ലപ്പെട്ടു.

പരിക്കേറ്റ കനീന്ദ്രയെ ബോഡോലാന്‍ഡ് അനുഭാവികളാണ് ചികിത്സിച്ചത്.തുടര്‍ന്ന് പശ്ചിമബംഗാളിലേക്ക് കടന്ന കനീന്ദ്ര അവിടെനിന്ന് കേരളത്തിലത്തെുകയായിരുന്നു. കൊല്ലത്ത് നിര്‍മാണമേഖലയില്‍ പണിയെടുത്തുവരവെയാണ് സഹോദരന്‍ ഖലീല്‍ നര്‍സാരിയെയും ഇവിടേക്ക് വിളിച്ചുവരുത്തിയത്.

ഖലീലും സംഘടനയുമായി ബന്ധമുള്ളയാളാണെന്നാണ് പൊലീസിന് ലഭിച്ചവിവരം.ഇയാള്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടത്രെ. 2014ലെ ഏറ്റുമുട്ടലിനുശേഷം കനീന്ദ്ര മിലിട്ടറി ഇന്‍റലിജന്‍സിന്‍െറ തുടര്‍ച്ചയായ നിരീക്ഷണത്തിലായിരുന്നു. മൊബൈല്‍ ഫോണ്‍ കാളുകളടക്കം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കൊല്ലത്തെ താമസസ്ഥലം കണ്ടത്തെിയതും അറസ്റ്റ് ചെയ്തതും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.