തിരുവനന്തപുരം: ഡൽഹിയിൽ മലയാളി വിദ്യാർഥി രജത്തിനെ മർദിച്ചു കൊന്ന സംഭവത്തെക്കുറിച്ച് സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം നടത്താൻ ഇടപെടലുണ്ടാകണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. അന്വേഷണത്തിൽ പോലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആദ്യഘട്ടം മുതൽ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹി മലയാളികളുടെ ആത്മവിശ്വാസം ഉയർത്തുന്ന വിധം ഇക്കാര്യത്തിൽ ആത്മാർഥമായ ഇടപെടൽ കേന്ദ്ര മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.