കൊച്ചി: ബാർ ഹോട്ടല്‍ ഉടമകളുടെ സംഘടന പിളര്‍പ്പിലേക്ക്. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡൻറ് ബിജു രമേശിെൻറ നേതൃത്വത്തില്‍ ഒരു വിഭാഗം ബാര്‍ ഉടമകള്‍ ഇന്ന് വൈകിട്ട് കൊച്ചിയില്‍ യോഗം ചേരും. മരട് സരോവരം ഹോട്ടലില്‍ വൈകിട്ട് മൂന്നിനാണ് യോഗം. വിമത വിഭാഗം ബിയർ - വൈൻ പാർലർ ഉടമാ സംഘം രൂപവത്കരിക്കുന്നു.
അതേസമയം ഇത്തരത്തില്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നതിന് ബിജു രമേശിന് നിയമപരമായി സാധിക്കില്ലെന്നാണ് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷെൻറ വാദം. സംഘടനയുടെ അറിവോടെയല്ല യോഗം നടക്കുന്നത്.
ബാർ ഹോട്ടൽ ഒാണേഴ്സ് അസോസിയേഷൻ പിരിച്ചെടുത്ത കോടികളുടെ കണക്കിനെ ചൊല്ലിയാണ് തർക്കം. അസോസിയേഷന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദീകരിക്കണമെന്നാണ് ബിജു രമേശിനെ അനുകൂലിക്കുന്നവരുടെ വാദം. നേരത്തെ അടച്ചുപൂട്ടിയ 418 ബാറുകളുടെ ഉടമകളുടെ യോഗമാണ് നടക്കുന്നതെന്നും സംഘടന ഇത്തരത്തില്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കാത്തതിനാലാണ് താന്‍ യോഗം വിളിക്കുന്നതെന്നുമാണ് ബിജു രമേശിെൻറ വിശദീകരണം. ബാര്‍കോഴക്കേസിലെ വസ്തുതകള്‍ ബിജു രമേശ് ഇന്ന് നടക്കുന്ന യോഗത്തില്‍ വിശദീകരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.