Posted On
date_range Updated On
date_range അമിത് ഷായുമായി കൂടിക്കാഴ്ചക്കില്ലെന്ന് ജോസ് കെ. മാണി
കോട്ടയം: കേരള കോണ്‍ഗ്രസ്-ബി.ജെ.പി രഹസ്യ ബാന്ധവം പരസ്യമായതോടെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എം.പി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചക്കോ ചര്‍ച്ചകള്‍ക്കോ കേരള കോണ്‍ഗ്രസ് ഇല്ളെന്നും ഇതുസംബന്ധിച്ചുയരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാല്‍, ബി.ജെ.പി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താനുള്ള കെ.എം. മാണിയുടെ നീക്കത്തിനെതിരെ പാര്‍ട്ടിയിലും പ്രതിഷേധം ശക്തമാകുകയാണ്.ജോസഫ് വിഭാഗത്തില്‍നിന്നാണ് പ്രധാനമായും എതിര്‍പ്പ്. മാണിയുടെ നീക്കം അനവസരത്തിലുള്ളതാണെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നു. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരണമെന്ന അഭ്യര്‍ഥന തള്ളിയ കെ.എം. മാണി കൂടിക്കാഴ്ച നടത്തുമെന്ന് തന്നെയാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.