ശ്രീനിവാസനെ തല്ലിയ എസ്.എഫ്.ഐ നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനെ മർദ്ദിച്ച കേസിൽ പ്രതിയായ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻറ് ജെ.എസ് ശരത്തിനെ സംഘടനയിൽ നിന്ന് പുറത്താക്കി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനം എടുത്തത്‌. എസ്.എഫ്.ഐ വിളപ്പിൽ ഏരിയാ പ്രസിഡൻറ് കൂടിയാണ് ശരത്‌. 

ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ കോവളത്തെത്തിയ ശ്രീനിവാസനെ യാതൊരു പ്രകോപനവും കൂടാതെ ശരത് കരണത്ത് അടിക്കുകയായിരുന്നു. വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ സമരം നടത്തുന്നതിനിടയിൽ കോവളം ലീലാ ഹോട്ടലിലേക്ക് വന്ന ശ്രീനിവാസനെ എസ്.എഫ്.ഐ ക്കാർ തടഞ്ഞു. തിരിച്ചു പോകാൻ അദ്ദേഹം കാറിനടുത്തേക്ക് നടക്കുമ്പോൾ ശരത് പിറകിൽ നിന്ന് കരണത്ത് അടിച്ചു. അടി കൊണ്ട ശ്രീനിവാസൻ നിലത്തു വീണു. സംഭവം നോക്കി നിന്ന രണ്ടു എസ്.ഐമാരെയും മൂന്നു പോലീസുകാരെയും തൃശൂർ പൊലിസ് അക്കാദമിയിലേക്ക് നിർബന്ധ പരിശീലനത്തിന് അയച്ചു. 
ശ്രീനിവാസനെ അടിച്ച ശേഷം സ്ഥലത്ത് നിന്ന് മുങ്ങിയ ശരത് ഒളിവിലാണ്. മലയിൻകീഴ് മേപ്പൂക്കര സ്വദേശിയാണ്. വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.