കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണം –പിണറായി

പാലക്കാട്: സോളാര്‍ അഴിമതി കേസ് കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസ് സി.ബി.ഐക്ക് വിടുന്നത് കൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ല. ഏറ്റവുമധികം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ട ഏജന്‍സിയാണത്. സി.ബി.ഐയുടെ വിശ്വാസ്യത അവര്‍ തന്നെ തെളിയിക്കണം. ഉമ്മന്‍ചാണ്ടി രാജിവെച്ചേ മതിയാവൂ.
കോടതി പ്രസ്താവത്തിന്‍െറ പേരില്‍ വിതണ്ഡന്യായം പറയുന്നതില്‍ അര്‍ഥമില്ല. അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകും. പാലക്കാട് കോച്ച് ഫാക്ടറിക്ക് സെയില്‍ രണ്ടാംതവണയും സമ്മതം മൂളിയിട്ടും കേന്ദ്രം മെല്ളെപ്പോക്ക് നയം തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. ഉന്നതവിദ്യാഭ്യാസ രംഗം കച്ചവടവത്കരിക്കാനാണ് യു.ഡി.എഫ് ശ്രമമെന്നും പിണറായി പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.